ചലച്ചിത്രം

ദിലീപിന്റെ ബിനാമിയാണോ? കേട്ട് തഴമ്പിച്ച ചോദ്യത്തിന് അവസാനം ധര്‍മജന്‍ മറുപടി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ധര്‍മജന്‍. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ധര്‍മജന് ദിലീപിനോടുള്ള സ്‌നേഹം നമ്മള്‍ കണ്ടതാണ്. ഇതിന്റെ പേരില്‍ ധര്‍മജന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വാങ്ങിക്കൂട്ടി. ഇപ്പോള്‍ നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ധര്‍മജന്‍. എന്നാല്‍ ധര്‍മജന്റെ കൈയില്‍ ഒരു സിനിമയ്ക്ക് പണം മുടക്കാനുള്ള പണമുണ്ടോ എന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. ദിലീപിന്റെ ബിനാമിയാണോ എന്നു ചോദിക്കുന്നവരും കുറവല്ല. ഇവര്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ധര്‍മജന്‍. 

നിരവധി പേര്‍ തന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ദിലീപ്് ഇതേക്കുറിച്ച് അറിയാന്‍ പോലും വഴിയില്ല എന്നാണ് ധര്‍മജന്‍ പറയുന്നത്. 'ഇതുപോലുള്ള ചോദ്യങ്ങള്‍ എന്നോട് നിരവധി ആളുകള്‍ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിര്‍മാതാവ്, ധര്‍മജന്‍ ഒരു ബിനാമിയാണോ എന്നൊക്കെ ചോദിച്ചു. ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാന്‍ പോലും വഴിയില്ല.'

വലിയ പണക്കാരനായതുകൊണ്ടല്ല നിര്‍മാതാവായതെന്നും തന്റെ രണ്ട് സുഹൃത്തുക്കള്‍ കാശ്മുടക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ അവര്‍ക്കൊപ്പം താനും പണം മുടക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. താന്‍ നല്ല വേദനയുള്ള നിര്‍മാതാവാണെന്നും സിനിമ എല്ലാവരും തീയെറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ മുടക്കിയ കാശ് തിരിച്ചുകിട്ടുകയൊള്ളൂവെന്നും ധര്‍മജന്‍ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ തുറന്നു പറഞ്ഞത്. 

ഇനിയൊരു സിനിമ ചെയ്യണമെങ്കില്‍ നിങ്ങള്‍ തരുന്ന പ്രോത്സാഹനത്തിലൂടെയാണ് ചെയ്യാന്‍ കഴിയൂ. ഞാന്‍ വലിയ കോടീശ്വരനാകാന്‍ വേണ്ടിയൊന്നുമല്ല സിനിമ നിര്‍മിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ടുവരാന്‍ വേണ്ടിയാണ്. ഒരു നല്ല സിനിമ നടക്കാതെ പോകരുത് എന്ന ചിന്തയിലാണ് ഈ സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനൊന്നുമല്ല. സിനിമയില്‍ നിന്നും മിമിക്രിയില്‍ നിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യില്‍ ഉള്ളത്. മാത്രമല്ല ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു. നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് ടെന്‍ഷനൊന്നും ഇല്ലായിരുന്നു, എന്നേക്കാള്‍ ചിലപ്പോള്‍ സംവിധായകനാകും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത്.'ധര്‍മജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു