ചലച്ചിത്രം

സര്‍ക്കാര്‍ ഉള്ളതും ഇല്ലാത്തതും കണക്കാ; ശ്രീനിവാസന് പിന്നില്‍ ചൂരലുമായി ലെന; ബാക്കി സ്‌ക്രീനില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലെനയും ശ്രീനിവാസനും അധ്യാപകരായാണ് സ്‌ക്രീനിലെത്തുന്നത്.

ചിത്രത്തിന്റെ സംഭാഷണവും ശ്രീനിവാസന്റേതാണ്. ഒരു ഫീല്‍ ഗുഡ് ചിത്രമാണിതെന്ന് ട്രെയിലര്‍ പറയുന്നു.  അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരല്‍ 

വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മിക്കുന്ന പവിയേട്ടന്റെ മധുരചൂരലിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്നു. എംജി ശ്രീകുമാര്‍, കെ ജെ യേശുദാസ്,കെഎസ് ചിത്ര,വൃന്ദ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം