ചലച്ചിത്രം

കുഞ്ഞനുജത്തിക്ക് പേരിടാന്‍ കസവുസാരി ചുറ്റി മിടുക്കിയായി മീനാക്ഷി; വൈറലായി ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ദിലീപ്-കാവ്യ ദമ്പതിമാര്‍ക്ക് കുഞ്ഞുപിറന്നെന്ന് അറിഞ്ഞപ്പോൾ മുതൽ പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് എല്ലാവരും. കുഞ്ഞിനെ സംബന്ധിച്ച് ദിലീപ് പുറത്തുവിടുന്ന വാർത്തകളും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളുമെല്ലാം പെട്ടെന്ന് വൈറലായിരുന്നു. ഈ ചർച്ചകൾക്കിടയിലും ദിലീപിന്റെ വീട്ടിലെ പുതിയ അതിഥിയോളം തന്നെ ചർച്ചചെയ്യപ്പെട്ട മറ്റൊരു പേരാണ് മീനാക്ഷി. വിജയദശമി ദിനത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു എന്നുകുറിച്ചാണ് ദിലീപ് മകൾ പിറന്ന വാർത്ത ആരാധകരെ അറിയിച്ചതുപോലും.

അടുത്തിടെ നടന്ന കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അതിൽ മീനാക്ഷിയെ കാണാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാലിപ്പോൾ ബന്ധുക്കൾക്കൊപ്പം സാരിയുടുത്ത് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. കസവുസാരി ചുറ്റി കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷിയും നിൽക്കുന്ന ചിത്രം തരം​ഗമായിക്കഴിഞ്ഞു.  

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നിരുന്നു. കസവുസാരിയിൽ തിളങ്ങിയ കാവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇരുപത്തിയെട്ടു ചടങ്ങിന്റെ ആദ്യ ചിത്രം കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണി ചിത്രം പങ്കുവച്ചത്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും എന്നാണ് കാവ്യയെ ഉണ്ണി വിശേഷിപ്പിച്ചത്. വിവാഹദിനത്തിലും കാവ്യയെ അണിയിച്ചൊരുക്കിയത് ഉണ്ണി ആണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി