ചലച്ചിത്രം

'രാധതമ്പുരാട്ടിയും മകളും പന്തളം കൊട്ടാരത്തിനു മുന്നില്‍': ശബരിമലവിഷയത്തില്‍ പ്രതികരിച്ച് സജിത മഠത്തില്‍

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണങ്ങള്‍ക്ക് സെലിബ്രിറ്റികള്‍ എന്നും ഇരയാകാറുണ്ട്. ചിലര്‍ അതിനെ അവഗണിക്കും ചിലര്‍ പ്രതികരിക്കും. തനിക്കെതിരെ ഉണ്ടായ വ്യാജപ്രചരണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിനിമ, നാടക അഭിനേത്രിയായ സജിത മഠത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടി സജിതാ മഠത്തിലിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നത്. 

ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്ന് പന്തളം കൊട്ടാരത്തിലെ രാധ തമ്പുരാട്ടി പറഞ്ഞുവെന്ന തരത്തില്‍ സജിതാ മഠത്തിലിന്റെ ചിത്രം പ്രചരിച്ചാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഈ പോസ്റ്റ് സജിത മഠത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്. 

'പന്തളം രാജകൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു. ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും.. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ.. ഈ മാതൃശാപം എന്നും അഗ്‌നിയായ് നീറി നില്‍ക്കട്ടേ'' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

'ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു! (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും? ദയവുചെയ്ത് എന്നെ സഹായിക്കൂ'.- സജിത കുറിച്ചു. കൂട്ടമായ റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്ന് പോസ്റ്റ് പ്രചരിപ്പിച്ച പേജ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. 

നേരത്തെ, പന്തളം അമ്മയുടേതെന്ന പേരിലും ശബരിമല വിഷയത്തില്‍ സമാനമായ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഒരു വര്‍ഷം മുമ്പ് മരിച്ച പന്തളം രാജ കുടുംബാംഗത്തിന്റെ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടന്നത്. 

ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുകയാണ് സജിത മഠത്തില്‍ ഇപ്പോള്‍. വിഷയവുമായി ബന്ധപ്പെട്ട് രസകരമായൊരു മറുപടി ചിത്രവും സജിത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.' രാധതമ്പുരാട്ടിയും മകളും പന്തളം കൊട്ടാരത്തിനു മുമ്പില്‍!' എന്ന ക്യാപ്ഷനോടെ ഗോവയില്‍ നടി കനി കുസൃതിക്കൊപ്പമുള്ള ചിത്രമാണ് സജിത മഠത്തില്‍ പങ്കുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി