ചലച്ചിത്രം

വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു ? ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'രാക്ഷസന്‍' നായകന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കഴിഞ്ഞ മാസം റിലീസ് ചെയ്ത തമിഴ് ചിത്രം രാക്ഷസന്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാലും അമലപോളും ആയിരുന്നു നായികാനായകന്മാര്‍. ചിത്രം ശ്രദ്ധേയമായതിന് പിന്നാലെ തന്നെ നായകന്‍ വിഷ്ണു വിശാലിന്റെ വിവാഹമോചന വാര്‍ത്തയും പുറത്തു വന്നിരുന്നു. 

ഇതിന് പിന്നാലെ രാക്ഷസന്‍ സിനിമയിലെ നായികാ നായകന്മാര്‍ ജീവിതത്തിലും ഒരുമിക്കുന്നതായി വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഇരുവരും സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായെന്നും, ഉടന്‍ വിവാഹിതരാകുമെന്നുമായിരുന്നു ഗോസിപ്പ് പ്രചരിച്ചത്. ഇരുവരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. 

എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് നടന്‍ വിഷ്ണു വിശാല്‍. ഇത്തരം റിപ്പോര്‍ട്ടുകളെ കടുത്ത ഭാഷയില്‍ നടന്‍ വിമര്‍ശിച്ചു.  
എന്ത് അസംബന്ധമാണ് ഈ വാര്‍ത്ത. കുറച്ച് ഉത്തരാവാദിത്വം കാണിക്കണം. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും ഞങ്ങളുടേതായ ജീവിതമുണ്ട്, കുടുംബമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങനെയൊന്നും എഴുതരുത്; എന്നായിരുന്നു ട്വിറ്ററിലൂടെ വിഷ്ണുവിന്റെ പ്രതികരണം.

രാക്ഷസന്റെ വിജയം ആഘോഷിക്കുന്നതിനിടെ വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്. രജനിയുമായുള്ള തന്റെ വിവാഹം ഔദ്യോഗികമായി വേര്‍പെടുത്തിയെന്നാണ് നടന്‍ അറിയിച്ചത്. ഒരു വര്‍ഷത്തോളം അകന്നു കഴിഞ്ഞതിനു ശേഷമാണ് രജനിയും വിഷ്ണുവും വേര്‍പിരിഞ്ഞത്. മലയാളിയായ അമല പോളും തമിഴ് സംവിധായകനായ എ എല്‍ വിജയും നേരത്തെ വിവാഹമോചിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി