ചലച്ചിത്രം

ഗ്ലാമറസാകാന്‍ റെഡി, ചുംബനരംഗങ്ങളോട് എതിര്‍പ്പില്ല; പിടിച്ചുനില്‍ക്കാനായി എന്തും ചെയ്യില്ല: അനാര്‍ക്കലി മരക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് യുവനടി അനാര്‍ക്കലി മരക്കാര്‍. ഇപ്പോഴത്തെ ശരീരം വെച്ചിട്ട് ഗ്ലാമറസ്സായാല്‍ അത് വൃത്തികേടാവും. അത്തരം വേഷങ്ങള്‍ വന്നാല്‍ തടികുറയ്ക്കാന്‍ നോക്കും. ഞാന്‍ എന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെയാണെന്നും അനാര്‍ക്കലി പറഞ്ഞു. ഒരു  ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി നിലപാട് വ്യക്തമാക്കിയത്.

സിനിമയില്‍ സ്ത്രീകള്‍ പൂര്‍ണമായും സുരക്ഷിതാരാണെന്ന് കരുതുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി എനിക്ക് അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിര്‍ത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. സിനിമയില്‍ ചിലപ്പോള്‍ കുറച്ച് കൂടുതല്‍ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യമെന്നും അനാര്‍ക്കലി പറയുന്നു. 

എനിക്ക് സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണ്. അങ്ങനെയുള്ള സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ എനിക്ക് മടിയാണ്. സിനിമക്കാരോട് സംസാരിക്കാന്‍ എനിക്ക് ചമ്മലാണ്. നമ്മള്‍ ചാന്‍സ് കിട്ടാനായി വന്ന് സംസാരിക്കുന്നതാണോ എന്നൊക്കെ അവര്‍ ഓര്‍ക്കുമല്ലോ എന്ന് വിചാരിച്ച് ആരോടും അധികം മിണ്ടാന്‍ പോകാറില്ലെന്ന് അനാര്‍ക്കലി പറയുന്നു. എനിക്ക് അങ്ങനെ സിനിമയില്‍ പിടിച്ചു നില്‍ക്കണമെന്നൊന്നുമില്ല. സിനിമ വന്നാല്‍ കൊള്ളാം നല്ല വേഷങ്ങള്‍ വന്നാല്‍ കൊള്ളാം എന്നേയുള്ളൂ. അല്ലാതെ സിനിമയെ മാത്രം ആശ്രയിച്ചല്ല ജീവിക്കുന്നത്. എന്നെ അതു ബാധിക്കുന്നില്ല. സിനിമ വന്നില്ലെങ്കില്‍ എന്റെ ജീവിതം തീര്‍ന്നു ഇനി എനിക്ക് ജീവിതമില്ല എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. സിനിമകള്‍ വന്നാല്‍ ഞാന്‍ ചെയ്യും. എന്റെ കഴിവ് മുഴുവന്‍ എടുത്ത് നല്ലതു പോലെ ചെയ്യും. സിനിമ വന്നാല്‍ വന്നു ഇല്ലെങ്കില്‍ ഇല്ല, അല്ലാതെ പിടിച്ചു നില്‍ക്കാനായി എന്തും ചെയ്യില്ലെന്ന് അനര്‍ക്കലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി