ചലച്ചിത്രം

സിനിമയിലെ വെളിപ്പെടുത്തലിന്റെ സത്യമെന്ത് ? ; മണിയുടെ മരണത്തിൽ സിബിഐ വിനയന്റെ മൊഴിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് സിനിമയിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ വിനയനിൽ നിന്ന് സിബിഐ മൊഴിയെടുത്തു. തിരുവനന്തപുരം സിബിഐ ഓഫീസിൽ വെച്ചാണ് മൊഴി എടുത്തത്. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ വസ്തുത തേടിയായിരുന്നു  മൊഴിയെടുപ്പ് . 

കലാഭവൻ മണിയുടെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. 2016 മാര്‍ച്ച് ആറിന് ആയിരുന്നു കലാഭവന്‍ മണിയുടെ മരണം. മണിയുടെ വീടിന് സമീപത്തെ പാടിയിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. 

തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കലഭവന്‍ മണിയുടെ മരണം കൊലപാതകമാണാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെ ലേക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീക്കാനായില്ല. ഇതേത്തുടർന്ന് കേസ് സിബിഐക്ക് വിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്