ചലച്ചിത്രം

'തല്ലി എന്നത് സത്യമാണ് , പക്ഷെ അത് സംവിധായകനെ അല്ല...'; തുറന്ന് പറഞ്ഞ് നടി ഭാമ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ രം​ഗത്തെത്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ താരമായി മാറിയ നടിയാണ് ഭാമ. 
മലയാള സിനിമയിൽ ഭാമ ഇപ്പോൾ സജീവമല്ല. മറ്റു ഭാഷാ ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പൊതുവെ വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ഭാമയും ഇപ്പോൾ വിവാദചുഴിയിൽ പെട്ടിരിക്കുകയാണ്. 

ഭാമ ഒരു സിനിമാ സംവിധായകന്റെ കരണത്തടിച്ചു എന്ന വാർത്തയാണ് ചലച്ചിത്ര ലോകത്ത് ചൂടുപിടിച്ച ചർച്ചയാകുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തി. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് ഭാമ വ്യക്തമാക്കുന്നു. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു.

ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. ഷൂട്ടിം​ഗിനായി സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. ഉടനെ ”എന്താടാ നീ കാണിച്ചത്?” എന്നുപറഞ്ഞ് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ബഹളവും വച്ചുവെന്ന് നടി പറ‍ഞ്ഞു.

ബഹളം കേട്ട് എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. ”അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല” ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി