ചലച്ചിത്രം

ദിലീപിനെതിരായ നടപടിയില്‍ നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടന്‍ ദിലീപിനെതിരായ നടപടിയില്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ മോഹന്‍ലാല്‍. താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് സംഘടനയ്ക്ക് കത്ത് നല്‍കിയത്. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. ഇത് കണക്കിലെടുത്താണ് മോഹന്‍ലാലിന്റെ പ്രതികരണം. 

ആഗസ്റ്റ് 7 ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കത്ത് നല്‍കിയത്. രാജിവച്ച ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ച് സംഘടനയിലേക്ക് വരുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ദിലീപ് വിഷയത്തിന് പുറമേ അന്ന് ചര്‍ച്ച ചെയ്തത്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്ക് പുറമേ രാജിവച്ചത്. 

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തേ രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു