ചലച്ചിത്രം

'നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ച് വിട്ടത്, നിന്നെയൊക്കെ പിന്നെ എടുത്തോളാം'; നോവായി ബാലുവിന്റേയും ലക്ഷ്മിയുടേയും വിവാഹ വാര്‍ഷിക വീഡിയോ

സമകാലിക മലയാളം ഡെസ്ക്

യലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ വിയോഗം മലയാളികളുടെ മനസില്‍ വിങ്ങലായി അവശേഷിക്കുകയാണ്. ബാലപു ഈ ലോകത്തുനിന്നു വിടപറഞ്ഞെന്ന് വിശ്വസിക്കാന്‍ ഇതുവരെ അദ്ദേഹത്തിന്റെ പ്രീയപ്പെട്ടവര്‍ക്കായിട്ടില്ല. ഭാര്യ ലക്ഷ്മിയെ തനിച്ചാക്കിക്കൊണ്ട് മകള്‍ തേജസ്വിനി ബാലയ്‌ക്കൊപ്പം ബാലഭാസ്‌കര്‍ നടന്നു നീങ്ങിയത്. 

ഇപ്പോള്‍ ഇരുവരുടേയും വിവാഹ വാര്‍ഷിക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തും ഗായകനുമായ ഇഷാനാണ് ബാലുവിന്റേയും ലക്ഷ്മിയുടേയും കഴിഞ്ഞ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിലെ മധുരമായ ഓര്‍മ പങ്കുവെച്ചിരിക്കുന്നത്. 

സഹോദരനു തുല്യം തന്നെ സ്‌നേഹിച്ച ബാലുവിന്റെ നഷ്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനൊപ്പമാണ് ഇഷാന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 18 നാണ് ബാലുവിന്റേയും ലക്ഷ്മിയുടേയും വിവാഹവാര്‍ഷികം. തങ്ങളുടെ വിവാഹം നടത്താനായി സഹായിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ. 

ദുഷ്ടന്‍മാരേ, നിങ്ങള്‍ വല്ലതും കാണുന്നുണ്ടോ? ഞങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ല എന്നാണ് ബാലുവിനോട് ചേര്‍ന്നു നിന്നുകൊണ്ട് ലക്ഷ്മി പറയുന്നത്. ഇതുകേട്ട് കൂട്ടുകാരെ ചീത്തപറയാന്‍ ബാലുവും കൂടി. നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ച് വിട്ടത്, സൂത്രധാരനായ ഇഷാനെ വഴിയേ കണ്ടോളാം എന്നും അദ്ദേഹവും പറഞ്ഞു. തങ്ങള്‍ വളരെ സന്തോഷത്തിലാണെന്നും എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി പറയുകയാണെന്നും ബാലു കൂട്ടിച്ചേര്‍ത്തു. ഇഷാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വേദനയാവുകയാണ്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. ലക്ഷ്മി ബോധം തെളിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി