ചലച്ചിത്രം

മറ്റുള്ളവരെ പാര വെച്ച് കണ്ണീര്‍ കുടിപ്പിക്കുന്നവനല്ല കലാകാരന്‍; സുരാജ് വെഞ്ഞാറമൂടിന് എതിരെ സന്തോഷ് പണ്ഡിറ്റിന്റെ മാനനഷ്ടക്കേസ്

സമകാലിക മലയാളം ഡെസ്ക്

ടന്‍ സുരാജ് വെഞ്ഞാറമൂടിന് എതിരെ വ്യക്തിഹത്യ കേസ് നല്‍കിയെന്ന് സന്തോഷ് പണ്ഡിറ്റ്. സുരാജ് വിധികര്‍ത്താവായ ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ തന്നെ അപമാനിച്ചു സംസാരിച്ചുവെന്നും ഇതിനെതിരെയാണ് ചാനലിനും സുരാജിനും എതിരെ കേസ് കൊടുത്തുത് എന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല്‍ അവര്‍ക്കെതിരെ കേസ് ഫയല് ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു..എന്നാല്‍ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ്ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..

ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‍ക്കെതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു...

ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും...എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി...

വേദനിക്കുന്നവന്റെ കണ്ണീരൊപ്പൂന്നവനാണ് യഥാ4ത്ഥ കലാകാരന്‍...മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍... സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി