ചലച്ചിത്രം

ബാലയുടേയും ജാനിയുടേയും വേര്‍പാട് ലക്ഷ്മിയെ അറിയിച്ചത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; 'ബാലു അണ്ണന്റെ ലക്ഷ്മി ചേച്ചിക്കായി പ്രാര്‍ത്ഥിക്കണം'

സമകാലിക മലയാളം ഡെസ്ക്

പാട്ടും കളിയുമായി ബാലയും ജാനിയും ഇനി ഇല്ല. ബോധം വീണ്ടെടുത്ത ലക്ഷ്മി ആ വാര്‍ത്ത കേട്ടു. ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെയാണ് തന്റെ പ്രീയപ്പെട്ടവന്റേയും മകളുടേയും മരണവാര്‍ത്ത ലക്ഷ്മി കേട്ടിരുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് ബോധം വീണ്ടെടുത്തതിന് പിന്നാലെ ഇന്നലെയാണ് വിയോഗ വാര്‍ത്ത ലക്ഷ്മിയെ അറിയിച്ചത്. ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണ് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചത് എന്നാണ് സംഗീതജ്ഞനും ബാലഭാസ്‌കറിന്റെ ഉറ്റ സുഹൃത്തുമായ ഇഷാന്‍ ദേവ് പറയുന്നത്. 

ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ ലക്ഷ്മി ഐസിയുവില്‍ തുടരേണ്ടതുണ്ടെന്നും എല്ലാം താങ്ങാനുള്ള ശക്തി ചേച്ചിക്ക് കിട്ടാന്‍ പ്രാര്‍ത്ഥിക്കണമെന്നും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇഷാന്‍ പറഞ്ഞു. 

ഇഷാന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu വില്‍ തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശക്തി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ...

ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു