ചലച്ചിത്രം

'ആരോപണങ്ങളില്‍ 90 ശതമാനവും കള്ളം, എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി'; മീ റ്റൂവിനെ വിമര്‍ശിച്ച് ബോളിവുഡ് നടന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡില്‍ മീ റ്റൂ ശക്തിയാര്‍ജിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി നടിമാരാണ് തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതോടെ നിരവധി താരങ്ങളാണ് മീറ്റൂ കുടുക്കില്‍ അകപ്പെട്ടത്. എന്നാല്‍ മീറ്റു മുന്നേറ്റം വെറും അസംബന്ധമാണെന്നാണ് ബോളിവുഡ് നടനും സംവിധായകനുമായി അശ്രാനി പറയുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് സ്ത്രീകള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം.

'ഞാന്‍ സ്ത്രീകളെ പിന്തുണയ്ക്കുന്നുണ്ട്. എല്ലാവരും അങ്ങനെയായിരിക്കണം. എന്നാല്‍ ഇത് എല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ്. സിനിമയുടെ പ്രമോഷനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ. ഇത് എല്ലാം അസംബന്ധമാണ്. 90 ശതമാനം കള്ളം. മാഗസിന്‍ വിറ്റുപോകാനും പ്രശസ്തിക്കും വേണ്ടി മാത്രം.' 77 കാരനായ അശ്രീനി കൂട്ടിച്ചേര്‍ത്തു. 

വിവിധ നടന്മാര്‍ക്ക് എതിരേയുള്ള ആരോപണങ്ങളെ സിനിമകാര്യമായാണ് അദ്ദേഹം കാണുന്നത്. ആരോപണങ്ങളും കുറ്റപ്പെടുത്തലുമെല്ലാം സിനിമ കാര്യമാണ്. ഇതൊന്നും ഒന്നുമല്ല, ഗൗരവത്തില്‍ എടുക്കേണ്ട. മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചാല്‍ ആരും വായിക്കില്ല. മാധുരി ദീക്ഷിതിന്റേയോ മധുബാലയുടേയോ ആണെങ്കില്‍ ആളുകള്‍ വായിക്കും. അദ്ദേഹം വ്യക്തമാക്കി. 

നടന്‍ നാനാ പടേക്കറിന് എതിരേ തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബോളിവുഡില്‍ മീറ്റൂ ശക്തമാകുന്നത്. തുടര്‍ന്ന് സംവിധായകന്‍ വികാസ് ബാഹല്‍, നടന്‍ രജത് കപൂര്‍ അലോക് നാഥ് തുടങ്ങിയവര്‍ക്കെതിരേ ആരോപണം ഉയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'