ചലച്ചിത്രം

ലൈംഗികാരോപണം അപകീര്‍ത്തിപ്പെടുത്താനെന്ന് വൈരമുത്തു ; നുണയന്‍ എന്ന് ചിന്‍മയി

സമകാലിക മലയാളം ഡെസ്ക്

 ചെന്നൈ:   ഗായിക ചിന്‍മയിയും മറ്റൊരു സ്ത്രീയും തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തു. കഴിഞ്ഞ കുറച്ച് കാലങ്ങളായി തന്നെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അതിന്റെ ഭാഗമാണ് ഇതെന്നും വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു. പ്രശസ്തരായവര്‍ക്കെതിരെയല്ലാം ഇത്തരം ആരോപണം ഉയരുന്നുണ്ട്. സത്യത്തിന് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കാലം എല്ലാം തെളിയിക്കും എന്നുമായിരുന്നു വൈരമുത്തുവിന്റെ ട്വീറ്റ്.

 എന്നാല്‍ നുണയന്‍ എന്ന തലക്കെട്ടോടെയാണ് വൈരമുത്തുവിന്റെ ഈ ട്വീറ്റ് ചിന്‍മയി റീട്വീറ്റ് ചെയ്തത്. ചിന്‍മയിയുടെ അമ്മയും വൈരമുത്തുവിനെതിരെയുള്ള ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്ത് വച്ച് നടത്തിയ സംഗീത പരിപാടിക്കിടെ ചിന്‍മയിയെ മുറിയിലേക്ക് വിളിപ്പിക്കുകയും സംഘാടകന്‍ വഴി 'സഹകരണം' വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വൈരമുത്തുവിനെതിരെ എംബസിയെ സമീപിക്കാന്‍ വരെ ഒരുങ്ങിയിരുന്നുവെന്നും അമ്മ പത്മഹാസിനി വെളിപ്പെടുത്തി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് നടന്ന പരിപാടിക്കിടെയായിരുന്നു ഇത്. 
താരങ്ങളായ സിദ്ധാര്‍ത്ഥ്, സാമന്ത,വരലക്ഷ്മി എന്നിവര്‍ ചിന്‍മയിക്ക് പിന്തുണയുമായി നേരത്തേ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍