ചലച്ചിത്രം

'ഇതില്‍ ഒരുപാട് തട്ടിപ്പും തെറ്റായ ആരോപണവുമുണ്ട്'; മീ ടു വിഷയത്തില്‍ പ്രതികരിച്ച് ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ 

സമകാലിക മലയാളം ഡെസ്ക്

രാജ്യമൊട്ടാകെ മീ ടു ക്യാമ്പെയിന്‍ ആളിക്കത്തുമ്പോള്‍ ഈ തുറന്നുപറച്ചിലുകള്‍ക്ക് പിന്നിലെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സൂസന്ന ഖാന്‍. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇതില്‍ ഒരുപാട് തട്ടിപ്പും തെറ്റായ ആരോപണവുമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും സുസന്ന പറഞ്ഞു. മീ ടു എന്ന ഈ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യരുതെന്നും ആരോപണങ്ങള്‍ നിയമപരമായ തെളിവുകളോടെ വേണം മുന്നോട്ടുവയ്ക്കാനെന്നും അവര്‍ പറഞ്ഞു. 

'ഈ പ്ലാറ്റ്‌ഫോം അവര്‍ മോശമായാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ വേദി ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ ഇതൊരു നല്ല കാര്യമാണ്. പക്ഷെ ഒരിക്കലും ഒരാള്‍ക്കെതിരെ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കരുത്', സൂസന്ന പറഞ്ഞു. 

ബോളിവുഡ് നടി കങ്കണ റണാവത് ഹൃത്വിക്കിനെതിരെ ആരോപണമുന്നയിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സൂസന്നയുടെ പ്രതികരണമെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഹൃത്വിക്കിനൊപ്പം ആരും ജോലി ചെയ്യരുതെന്നും  തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍. ഇതിനുമുന്‍പും കങ്കണ ഹൃത്വിക്കിനെതിരെ ആരോപണമുന്നയിച്ചപ്പോഴൊക്കെ മുന്‍ ഭര്‍ത്താവിന് അനുകൂല നിലപാടാണ് സുസന്ന കൈകൊണ്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം