ചലച്ചിത്രം

'ഒരു രോഗിയെപ്പോലെ അയാള്‍ ഒരുപാട് സ്ത്രീകളുടെ പിന്നാലെ പോയി, അതും ഒരേ ദിവസത്തില്‍'; മീടൂവില്‍ കുടുങ്ങി കാര്‍ത്തിക്

സമകാലിക മലയാളം ഡെസ്ക്

വൈരമുത്തുവിന് പിന്നാലെ ഗായകന്‍ കാര്‍ത്തിക്കിനും മീ ടൂ കുരുക്ക്. വൈരമുത്തുവിന് എതിരേ ആരോപണം ഉന്നയിച്ച ഗായിക ചിന്‍മയി ശ്രീ പദയാണ് കാത്തിക്കിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തിക്കില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരു യുവതി അയച്ച സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിന്മയിയുടെ പോസ്റ്റ്. കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീടൂവിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും എന്നാണ് അവര്‍ പറഞ്ഞത്. 

കാര്‍ത്തിക് പ്രശസ്തി ദുരൂപയോഗം ചെയ്യുകയായിരുന്നെന്നും ഒരു രോഗിയെപ്പോലെ ഒരു പാട് സ്ത്രീകളുടെ പിന്നാലെ പോയെന്നും ചിന്‍മയി പറഞ്ഞു. 'ഒരു രോഗിയെപ്പോലെ ഒരു പാടു സ്ത്രീകളുടെ പിന്നാലെ പോയിട്ടുമുണ്ട്. അതും ഒരേ ദിവസത്തില്‍. ഒരു കുറ്റബോധം പോലുമില്ലാതെ.. സംഗീത ലോകത്തെ സുഹൃത്തുക്കളോടു മാത്രമല്ല.. മറ്റു സ്ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നതും അദ്ദേഹം പതിവാക്കി. പ്രശസ്തനായതിനാല്‍ അതെല്ലാം ഒളിച്ചു വെച്ചു. പേരു പറയാതെ പല പെണ്‍കുട്ടികളും കാര്‍ത്തിക്കിനെതിരെ സന്തോഷത്തോടെ പറയും 'മീ ടൂ'' ചിന്‍മയി കുറിച്ചു. 

ഇതിന് മുന്‍പ് മാധ്യമപ്രവര്‍ത്തക സന്ധ്യാമേനോന്‍ കാര്‍ത്തിക്കിന് എതിരേ ട്വീറ്റ് ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. ഓരോ ദിവസം നിരവധി പ്രമുഖരാണ് മീടൂവില്‍ കുടുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി