ചലച്ചിത്രം

എംടിയെ കണ്ട് മാപ്പ് ചോദിച്ച് ശ്രീകുമാര്‍ മേനോന്‍; 'നിയമയുദ്ധമാക്കില്ല, നടിയെ അക്രമിച്ച കേസുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നു'

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: രണ്ടാമൂഴം വിവാദത്തില്‍ എംടിയോട് മാപ്പ് ചോദിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എം. ടി. വാസുദേവന്‍ നായരെ നേരിട്ട് കണ്ടാണ് ക്ഷമ ചോദിച്ചത്. ഇന്നലെ രാത്രി കോഴിക്കോടുള്ള എംടിയുടെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. രണ്ടാമൂഴം നിയമയുദ്ധമാക്കി മാറ്റില്ലെന്നും എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. നടിയെ അക്രമിച്ച കേസുമായി ചിത്രത്തെ കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ശ്രീകുമാര്‍ ആരോപിച്ചു. 

എംടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീകുമാര്‍ മേനോന്‍ എത്തിയത്. രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി തിരികെ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ തുടക്കമാകുന്നത്. സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ നിരാശനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റം. 

തിരക്കഥ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍സിഫ് കോടതിയെയാണ് അദ്ദേഹം സമീപിച്ചത്. സിനിമയുടെ പേരില്‍ മുന്‍കൂറായി താന്‍ കൈപറ്റിയ പണവും തിരികെ നല്‍കാന്‍ അദ്ദേഹം സന്നദ്ധനാണെന്നും അറിയിച്ചിരുന്നു. 1000 കോടി ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി മഹാഭാരത് എന്ന പേരിലാണ് ചിത്രം ഒരുക്കാനിരുന്നത്. എന്നാല്‍ മഹാഭാരത സ്വപ്‌നങ്ങളെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു എംടിയുടെ തീരുമാനം വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം