ചലച്ചിത്രം

പരാതി പരിഹാര സമിതി ആഷിഖ് അബുവിന്റെ സെറ്റില്‍ അനിവാര്യമായിരിക്കുമെന്ന് സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ലെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖ്. ആണ്‍, പെണ്‍ ഭേദമില്ലാത്ത തൊഴില്‍ മേഖലയാണ് സിനിമയെന്നും അവിടെ ഏതെങ്കിലും വിവേചനമുള്ളതായി തനിക്കറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. 

വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ളവരാണ് കെപിഎസി ലളിതയും താനുമെന്ന് സിദ്ദിഖ് പറഞ്ഞു. ഇവിടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതായി തങ്ങള്‍ക്കു തോന്നിയിട്ടില്ല. ഇപ്പോഴത്തെപ്പോലെ കാരവന്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഞങ്ങളെല്ലാം പിടിച്ചുകൊടുക്കുന്ന തുണിയുടെ മറവിലാണ് സ്ത്രീകള്‍ വസ്ത്രം മാറുക പോലും ചെയ്തിരുന്നത്. അത്തരമൊരു സാഹോദര്യമുള്ള മേഖലയാണ് സിനിമയെന്ന് സിദ്ദിഖ് അവകാശപ്പെട്ടു.

തന്റെ സിനിമയില്‍ പരാതി പരിഹാര സമിതിയുണ്ടാവുമെന്ന, സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ആഷിഖ് അബുവിന്റെ സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടാവും എന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. 

സ്ത്രീപീഡനം പണ്ടു മുതല്‍ എല്ലാ മേഖലയിലുമുണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു. ഉള്ളി തൊലിച്ചതുപോലെയുള്ള പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്കു വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നും ലളിത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത