ചലച്ചിത്രം

ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടുപോയി കഴുകിക്കളയും?, സുരേഷ് ​ഗോപി 

സമകാലിക മലയാളം ഡെസ്ക്

ഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പുറത്തുപറയുന്നതുപോലുള്ള പ്രശ്നങ്ങളില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഒരു കോടതി വിധി വരുന്നതോടെ താര സംഘടനയിലെ പ്രശ്നങ്ങൾ ഇല്ലാതെയാകും. ഈ  ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടുപോയി കഴുകിക്കളയുമെന്നും അദ്ദേഹം ചോദിച്ചു. 

സംഘടനയിൽ പുറത്തുപറയുന്നതു പോലുള്ള പ്രശ്നങ്ങൾ ഇല്ല. ചില ന്യൂനതകളുണ്ട്. സർക്കാരിനില്ലേ ന്യൂനതകൾ എന്നും സുരേഷ് ​ഗോപി ചോദിച്ചു. അമ്മ പോലൊരു സംഘടന ഇന്ത്യയിൽ വേറെയില്ലെന്നും മാസം 5,000 രൂപവീതം 147 പേർക്കു നൽകുന്ന സംഘടനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരങ്ങൾക്കല്ല. അരി വാങ്ങാൻ വഴിയില്ലാത്തവർക്കാണ് അതുനൽകുന്നത്. അരിയെക്കാൾ ആവശ്യം മരുന്നിനാണെങ്കിൽ അതു വാങ്ങും. അതു മുടക്കിക്കളയരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി