ചലച്ചിത്രം

കലാപം അടങ്ങുന്നില്ല; മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ദിലീപിനെ ചൊല്ലി താരസംഘടനയില്‍ കലാപം രൂക്ഷമായ പശ്ചാത്തലത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നതായി സൂചന. സംഘടനയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് വിളിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരിക്കാനായി അമ്മ നടത്തുന്ന ഗള്‍ഫ് ഷോയ്ക്ക് പിന്നാലെ രാജിവെക്കാനാണ് മോഹന്‍ലാല്‍ ആലോചിക്കുന്നത്. 

അമ്മയെ വിമര്‍ശിച്ച് നടിമാര്‍ രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന്  നടന്മാരായ സിദ്ധിഖും ജഗദീഷും പരസ്പര വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് സംഘടനയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ രാജിവെക്കാന്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ ഇനിയും സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണ്  നേതൃത്വത്തിലുള്ളവരുടെ ശ്രമമെങ്കില്‍ പ്രസിഡന്റെ പദവി രാജിവെക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

സിദ്ദിഖിന്റെയും ജഗതീഷിന്റേയും പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ സംഘടനയെ വിമര്‍ശിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു. അമ്മയിലെ അംഗങ്ങള്‍ രണ്ട് തട്ടിലാണെന്ന് സൂചന നല്‍കുന്നതാണ് പരസ്യ പ്രസ്താവനകള്‍. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മുകേഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, സുധീര്‍ കരമന, ആസിഫ് അലി എന്നിവര്‍ ജഗദീഷിനൊപ്പമാണെന്നാണ് സൂചന. ഗണേഷ് കുമാറും മറ്റു ചില എക്‌സിക്യൂട്ടീവ് അംഗങ്ങളും സിദ്ദിഖിനെയാണ് പിന്തുണയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ