ചലച്ചിത്രം

പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി ആരോപണം; സായ് പരിശീലകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന് ആരോപണം നേരിട്ട് സസ്‌പെന്‍ഷനിലായ സായ് പരിശീലകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബാംഗളൂരു സായ് കേന്ദ്രത്തിലെ കബഡി പരിശീലകന്‍ രുദ്രപ്പ ഹൊസമണിയെ ആണ് കര്‍ണാടകത്തിലെ ദാവനഗരെയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാമ്പസിലെ ലോക്കര്‍ മുറിയില്‍ വെച്ച് പതിമൂന്ന് കാരിയായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. ഒക്‌റ്റോബര്‍ ഒന്‍പതിനാണ് സംഭവമുണ്ടാകുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഇയാളെ കൈയേറ്റം ചെയ്തിരുന്നു. കബടി ഗ്രൗണ്ടിന് അടുത്തുള്ള ലോക്കര്‍ റൂമില്‍ വെച്ചാണ് കുട്ടിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ആഴ്ച ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തെറ്റിന് മാപ്പ് ചോദിക്കുന്നതായി രുദ്രപ്പയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി