ചലച്ചിത്രം

വൈക്കം വിജയലക്ഷ്മി വിവാഹിതയായി; ചിത്രങ്ങളും വീഡിയോയും കാണാം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കി അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തി. ചുവന്ന പട്ടുസാരിയുടുത്ത് അതിമോനോഹരിയായാണ് വിജയലക്ഷ്മി എത്തിയത്. 

മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപ് പാല സ്വദേശിയാണ്. ഈ മാസം പത്തിന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് അനൂപ്. തന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അനൂപ് പറഞ്ഞെന്ന് വിജയലക്ഷ്മി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇരുവരും കലാരംഗത്തുള്ളവരായതിനാല്‍ പരസ്പരം പിന്തുണനല്‍കി മുന്നോട്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും വിജയലക്ഷ്മി പറഞ്ഞു. 

രണ്ട് വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതോടെ ഈ കാര്യം അച്ഛനേയും അമ്മയേയും അറിയിക്കുകയായിരുന്നെന്നും വജയലക്ഷ്മി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതുകൊണ്ട് അധികം അന്വേഷിക്കേണ്ടിവന്നില്ലെന്നാണ് വിജയലക്ഷ്മിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി