ചലച്ചിത്രം

'സ്വന്തം മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്'

സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ അനു മാലികിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗായിക അലീഷ ചിനായ് രംഗത്ത്. മീ ടൂ വെളിപ്പെടുത്തലില്‍ അനു മാലിക്കിന് മേല്‍ കുരുക്ക് മുറുകുകയാണ്. ഓരോ ദിവസവും മാലിക്കിനെതിരേ പീഡനാരോപണങ്ങളുമായി പുതിയ ഗായികമാര്‍ മുന്നോട്ട് വരികയാണ്.

തന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ആല്‍ബമായ മെയ്ഡ് ഇന്‍ ഇന്ത്യയുടെ റെക്കോഡിങ് കാലത്ത് മാലിക്ക് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അലിഷയുടെ ആരോപിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ ഇരുവരും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയും ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ ഒന്നിച്ച് വിധികര്‍ത്താക്കളാവുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോള്‍ മാലിക്കിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളാണ് അനു മാലിക്കിനുള്ളത്. ഇക്കാലമത്രയും ഇവരുടെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഭാര്യയും മക്കളുമുള്ളപ്പോള്‍ തന്നെയാണ് അയാള്‍ വീട്ടില്‍ വച്ച് ഇവരെ ഉപദ്രവിച്ചിരുന്നത് എന്നും അലീഷ ആരോപിച്ചു.

'അനു മാലിക്കിനെതിരായ നിയമ പോരാട്ടം ഞാന്‍ ഒറ്റയ്ക്കാണ് നടത്തിയത്. അന്ന് മാലിക്കിനെതിരായ കോടതിവിധി ഒരു നാഴികക്കല്ലായിരുന്നു. അയാള്‍ മാപ്പപേക്ഷയുമായി എന്റെ പിറകെ നടക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അയാളോട് ക്ഷമിക്കുകയായിരുന്നു'- അലീഷ വ്യക്തമാക്കി.

ഗായികമാരായ സോനം മൊഹാപാത്രയും ശ്വേത പണ്ഡിറ്റും നേരത്തെ അനു മാലിക്കിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിന് പുറമെ രണ്ട് ഗായികമാര്‍ പേരു വെളിപ്പെടുത്താതെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ മാലിക്കിനെതിരേ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അനു മാലിക്കിനെ ഇന്ത്യന്‍ ഐഡലില്‍ നിന്ന് സോണി ടിവി നീക്കി. എന്നാല്‍, ആരോപണങ്ങളെല്ലാം അനു മാലിക്ക് നിഷേധിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍