ചലച്ചിത്രം

എന്നെ ബ്രോ എന്ന് വിളിക്കാതെടാ, ഒന്ന് പോടാ: ശബരിമലവിഷയത്തില്‍ ചൊറിയാന്‍ വന്നയാളെ ആട്ടിയോടിച്ച് സിദ്ധാര്‍ഥ്

സമകാലിക മലയാളം ഡെസ്ക്

ന്റേടമുള്ള നിലപാടുകള്‍ കൊണ്ടും മികച്ച വ്യക്തിത്വം കൊണ്ടും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളിലും സിദ്ധാര്‍ഥ് പലപ്പോഴും തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും അഭിപ്രായപ്രകടനവുമായി താരം രംഗത്തെത്തിയിരുന്നു. 

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിലപാടറിയിക്കുന്ന ചുരുക്കം ചില അന്യഭാഷ നടന്‍മാരില്‍ ഒരാളാണ് സിദ്ധാര്‍ഥ്. ഇപ്പോള്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സിദ്ധാര്‍ഥിന്റെ നിലപാടാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പെട്ട സ്ത്രീകളാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ആദ്യം മുന്നോട്ടുവന്നതെന്ന് ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും ഹിന്ദു യുവതികള്‍ക്കും അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടെന്നും വ്യാജവാര്‍ത്തകള്‍ എത്രയേറെ വന്നാലും അത് മാറ്റാന്‍ സാധിക്കില്ലെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അതിന് താഴെ നിങ്ങള്‍ക്കിപ്പോള്‍ സിനിമയൊന്നുമില്ലേ എന്ന ചോദ്യവുമായി ഒരാള്‍ എത്തി, അയാളെ കമന്റിലൂടെ സിദ്ധാര്‍ഥ് തറ പറ്റിക്കുകയും ചെയ്തു. കുലോതുംഗന്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നും വന്ന പ്രതികരണമാണ് സിദ്ധാര്‍ത്ഥിനെ ക്ഷുഭിതനാക്കിയത്. 

'എനിക്ക് നാലു സിനിമയും ഒരു നെറ്റ്ഫ്‌ലികസ് സീരീസും ഉണ്ടെടാ.  എല്ലായ്‌പ്പോഴും ആലോചിക്കുകയും ഇടയ്‌ക്കൊക്കെ ട്വീറ്റ് ചെയ്യുന്നതിന്റെയും കാരണം അത് ചെയ്യാന്‍ ഒരു മിനിറ്റ് മതി എന്നുള്ളതാണെടാ. ഇന്നത്തെ ആപല്‍ക്കരമായ ലോകത്ത് സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന പറയുന്നത് വളരെ പ്രധാനമാണെടാ. മാത്രമല്ല എന്നെ ബ്രോ എന്ന് വിളിക്കരുതെടാ, പിന്നെ ഒന്നു കൂടി നീ പോടാ.' സിദ്ധാര്‍ത്ഥ് കുറിച്ചു. സിദ്ധാര്‍ത്ഥിന്റെ മറുപടിയെ പിന്തുണച്ച് നിരവധി ആളുകള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍