ചലച്ചിത്രം

ഐഎഫ്എഫ്‌കെ ഡിസംബര്‍ ഏഴു മുതല്‍ 13 വരെ; ഈമയൗവും സുഡാനിയും മത്സര വിഭാഗത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ നടക്കും. രജിസ്‌ട്രേഷന്‍ അടുത്ത ഒന്നു മുതല്‍ തുടങ്ങുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു പരമാവധി കുറച്ചാവും മേള സംഘടിപ്പിക്കുക. ഡെലിഗേറ്റ് പാസ് ഫീ രണ്ടായിരം രൂപയായി ഉയര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സൗജന്യ പാസുകള്‍ ഇത്തവണ ഉണ്ടാവില്ല.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അടുത്ത മാസം പത്തിനു തുടങ്ങും. മത്സര വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളാണ് മലയാളത്തില്‍നിന്നുളളത്. ഈമയൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മലയാള ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി