ചലച്ചിത്രം

നിത്യ മേനോന്‍ മടങ്ങി വരുന്നു, അരിസ്‌റ്റോ സുരേഷിന്റെ നായികയാവാന്‍

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി നിത്യ മേനോന്‍. ഒരു ഒറ്റ ഗാനരംഗം കൊണ്ട് ആരാധകരുടെ പ്രിയങ്കരനായി മാറിയ അരിസ്റ്റോ സുരേഷിന്റെ നായികയായാണ് നിത്യയുടെ തിരിച്ചുവരവ്. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലാണ് ഇരുവരും നായകനും നായികയുമാകുന്നത്. 

'ആംപ്ലിഫയര്‍ നാണു' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് അവതരിപ്പിക്കുന്നത്. ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കോളാമ്പിയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് നിത്യമേനോനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

പുതിയ ചിത്രമായ കോളാമ്പിയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തേക്ക് വരികയാണ്. കഴിവുറ്റ ഒരു ടീമിന്റെ മികച്ച ചിത്രമാണെന്നാണ് നിത്യ പറഞ്ഞത്. രഞ്ജി പണിക്കര്‍, രോഹിണി,ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. രമേശ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. രവിവര്‍മ്മനാണ് ക്യാമറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി