നടന് നാനാ പടേക്കര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് ബോളിവുഡില്‍ വീണ്ടും മീടു ക്യാംപെയിന് സജീവമാക്കിയ തനുശ്രീ ദത്തയ്ക്കെതിരെ നടി രാഖി സാവന്ത്. തനുശ്രീ ദത്ത ലെസ്ബിയന്‍ ആണ് എന്ന ആരോപണമാണ് രാഖി സാവന്ത് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പുറമേ തന്റെ സ്വകാര്യഭാഗങ്ങളില്‍ തനുശ്രീ ദത്ത സ്പര്‍ശിച്ചതായും തന്നെ പലതവണ ബലാത്സംഗം ചെയ്തതായും രാഖി സാവന്ത് ആരോപിച്ചു.
നാനാ പടേക്കര്ക്കെതിരെയുളള ലൈംഗികാതിക്രമ ആരോപണങ്ങളില്‍ തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നിരുന്നു. രാഖി സാവന്ത് അടക്കമുളള ആളുകള്‍ തനുശ്രീയ്ക്കെതിരെയാണ് നിലയുറപ്പിച്ചിരുന്നത്. വെറും പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് തനുശ്രീ ഇങ്ങനെയൊക്കേ ചെയ്യുന്നതെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തനുശ്രീയ്ക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നത്.
മിസ്സ് ഇന്ത്യ ആയിരുന്ന തനുശ്രീ ഒരു ആണ്‍കുട്ടിയെ പോലെയാണ് വീട്ടിനുളളില്‍ പെരുമാറിയിരുന്നത്. 12 വര്‍ഷം മുന്‍പ് തന്റെ ഉറ്റസുഹൃത്തായിരുന്നു തനുശ്രീ. വിവിധ റേവ് പാര്‍ട്ടികളില്‍ തന്നെയും തനുശ്രീ ഒപ്പം കൂട്ടിയിരുന്നു. അവിടെവെച്ചെല്ലാം തനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും രാഖി സാവന്ത് ആരോപിച്ചു.
ബോളിവുഡില്‍ നിരവധി ലെസ്ബിയന്‍ സ്വഭാവമുളളവരുണ്ട്. എന്നാല്‍ തനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് തനുശ്രീയുടെ പേരുമാത്രം വെളിപ്പെടുത്തുന്നതെന്നും രാഖി സാവന്ത് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ