ചലച്ചിത്രം

വിശ്വാസത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്: ഇത്തവണ തല കറുപ്പാണ്

സമകാലിക മലയാളം ഡെസ്ക്

ല അജിത്ത്കുമാര്‍ ചിത്രം വിശ്വാസത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിവേകത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലും കറുത്ത മുടിയോടെ ചെറുപ്പമായ മറ്റൊരു ഗെറ്റപ്പിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ സെക്കന്റ് ലുക്കില്‍ ചെറുപ്പക്കാരന്റെ ലുക്കിലാണ് അജിത്ത്. 2019 പൊങ്കലിലേക്ക് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ആകെയൊരു ആഘോഷത്തിന്റെ അന്തരീക്ഷമാണുള്ളത്. ചുവന്ന ഷര്‍ട്ടില്‍ അജിത്ത് ഒരു ബുള്ളറ്റിലാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗമോ ഗാനരംഗമോ എന്ന് തോന്നിപ്പിക്കും വിധമുള്ളതാണ് പോസ്റ്റര്‍ ദൃശ്യം.

മെയ് ആദ്യവാരമാണ് വിശ്വാസത്തിന്റെ ചിത്രീകരണം തുടങ്ങിയത്. അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്. 2013ലെത്തിയ ആരംഭത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ചത്. സത്യജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെ നിര്‍മ്മാണം. അജിത്ത് അവതരിപ്പിക്കുക ഒരു പൊലീസ് ഓഫീസറെയാണെന്നാണ് കരുതപ്പെടുന്നത്. വിവേക്, റോബോട്ട് ശങ്കര്‍, യോഗി ബാബു, അനിഖ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇമ്മന്‍ ആണ് സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു