ചലച്ചിത്രം

ജീവിതത്തില്‍ ഇതുവരെ തൃഷയെ നേരില്‍ കണ്ടിട്ടില്ല; 96 ലെ കുട്ടി ജാനു പറയുന്നു

സമകാലിക മലയാളം ഡെസ്ക്

96 എന്ന സിനിമ കേരളക്കരയിലും ചരിത്രം തീര്‍ത്ത് മുന്നേറുമ്പോള്‍ സിനിമയിലെ 'കുട്ടി ജാനു' ഇപ്പോഴും വിസ്മയത്തിലാണ്. തൃഷയുടെ കൗമാരം അവതരിപ്പിച്ച ഗൗരി.ജി.കിഷന്‍ എന്ന പെണ്‍കുട്ടി സിനിമ കണ്ടവരുടെ മനസ്സില്‍ നിറഞ്ഞി നില്‍ക്കുകയാണ്. ദേശാഭാഷാ ഭേദമില്ലാതെയാണ് ജാനുവിനെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിറുത്തുന്നത്. 

ചിത്രം നിറഞ്ഞ സദസ്സില്‍ തീയേറ്ററുകളില്‍ ഓടുമ്പോഴും സിനിമയിലെ കുട്ടി ജാനു ഇതുവരെ ചിത്രത്തിലെ നായിക തൃഷയെ നേരില്‍ കണ്ടിട്ടില്ലെന്നതാണ് ജാനുവിന്റെ പരിഭവം.  അത് അടുത്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ടിട്ടില്ലെങ്കിലും മാഡം എന്റെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. നമ്മള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഇത്ര സീനിയറായ ഒരു താരം നല്ലതെന്ന് പറയുന്നത് തന്നെ സന്തോഷകരമാണെന്നാണ് ജാനുവിന്റെ അഭിപ്രായം.

തൃഷയുടെ ഛായയില്ലാത്ത തനിക്കെങ്ങനെ  മാഡത്തിന്റെ കൗമാരം അഭിനയിക്കാന്‍ പറ്റുമെന്ന സംശയമുണ്ടായിരുന്നു. പിന്നെ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ അഭിനയിക്കുകയായിരുന്നു. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ തൃഷയുടെ ചിരിയും എന്റെ ചിരിയും ഒരുപോലെയാണെന്നൊക്കെ മെസേജുകള്‍ അയച്ചു. ഞാനൊരിക്കലും മാമിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. സംവിധായകന്‍ പറഞ്ഞുതന്നതുപ്രകാരം സ്വാഭാവികമായി ചെയ്തതാണ്. എന്നിട്ടും തൃഷയുടെ പോലെയുണ്ടെന്ന് ആളുകള്‍ അഭിപ്രായം പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഗൗരി പറയുന്നു.

ചിത്രത്തിലെ നായകന്‍ വിജയ് സേതുപതി സാറിനെ കണ്ടിട്ടുണ്ട്. ഞങ്ങളോടൊപ്പമാണ് അദ്ദേഹവും പടം കാണാന്‍ എത്തിയത്. തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും എന്നെ തേടിപിടിച്ച് അടുത്തുവന്ന് കൈ തന്നു. വളരെ നന്നായി ചെയ്തിട്ടുണ്ടെന്ന് അഭിനന്ദിച്ചു. എല്ലാവരും ഡൗണ്‍ ടു എര്‍ത്ത്, മക്കള്‍ സെല്‍വന്‍ എന്നൊക്കെ അദ്ദേഹത്തെക്കുറിച്ച് പറയാറില്ലേ, അതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്നുമാണ് ഗൗരിയുടെ പക്ഷം.

ബംഗളൂര്‍ ക്രൈസ്റ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം പഠിക്കുന്ന ഗൗരി ജേര്‍ണലിസം തന്നെ മതി എന്നായിരുന്നു 96 ഇറങ്ങുന്നതുവരെയുള്ള ചിന്ത. പക്ഷെ ഇനി സിനിമയും ഒപ്പം കൂട്ടും.  മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെ അവസരങ്ങള്‍ വരുന്നുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ഗൗരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി