ചലച്ചിത്രം

അച്ഛനുമൊത്ത് ഇനിയുമൊരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്, പക്ഷെ; തുറന്നുപറഞ്ഞ് കാളിദാസ് ജയറാം 

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയപ്പോഴൊക്കെ അച്ഛൻ ജയറാമുമൊത്തുള്ള കാളിദാസിന്റെ കെമിസ്ട്രി പ്രേക്ഷകർ ഒന്നടങ്കം ആസ്വദിച്ചതാണ്. ഒരിടവേളയ്ക്ക് ശേഷം നായകനായി കാളിദാസ് സിനിമയിൽ സജീവമാകുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നതും ഈ അച്ഛൻ-മകൻ കോംബോ സ്ക്രീനിൽ കാണാനാണ്. ഈ ആ​ഗ്രഹം കാളിദാസിനും ഒട്ടും കുറവല്ല. അച്ഛനോടൊപ്പം വീണ്ടും ഒരു സിനിമയിൽ ഒന്നിക്കാനുള്ള ആ​ഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് താരവും. 

ഒരുമിച്ചൊരു ചിത്രം ചെയ്യാൻ തങ്ങൾക്കിരുവർക്കും താത്പര്യമുണ്ടെന്ന് കാളിദാസ് അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ''ഒരുമിച്ചൊരു ചിത്രം ചെയ്യാൻ ഞങ്ങൾ ഇരുവർക്കും താത്പര്യം ഉണ്ട്. എന്നാൽ ഒരു നല്ല ടീമും നല്ല തിരക്കഥയും വേണം. അല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല'', കാളിദാസ് പറഞ്ഞു. 

കൊച്ചുകൊച്ചു സന്തോഷങ്ങൾ, എൻറെ വീട് അപ്പൂന്‍റേം എന്നീ രണ്ട് ചിത്രങ്ങളിലാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്. ഇരു ചിത്രങ്ങളിലും അച്ഛൻ വേഷമണിഞ്ഞത് ജയറാമും. 2003ൽ പുറത്തിറങ്ങിയ  എൻറെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലെ പ്രകടനം ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ കാളിദാസിന് നേടിക്കൊടുത്തിരുന്നു. 

ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ജിത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ്  മിസിസ് റൗ‍ഡിയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ കാളിദാസ് ചിത്രം. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ നായികയായെത്തുന്ന ജാക്ക് ആൻഡ് ജിൽ ആണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, അജു വർ​​ഗ്​ഗീസ്, ഇന്ദ്രൻസ്, നെടുമുടി വേണു എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ജാക്ക് ആൻഡ് ജില്ലിൽ ഒന്നിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്