ചലച്ചിത്രം

നീരജിനെ പിച്ചക്കാരനെന്ന് വിളിച്ച് കാളിദാസ്; വൈറലായി നീരജിന്റെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന 'ക'യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് നീരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തേക്കാളുപരി ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നടന്‍ കാളിദാസ് ജയറാം നല്‍കിയ കമന്റും അതിന് നീരജിന്റെ മറുപടിയുമാണ് ശ്രദ്ധനേടിയിരിക്കുന്നത്. 

കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്വന്തമായി പകര്‍ത്തിയ ചിത്രമാണ് നീരജ് പങ്കുവച്ചത്. അഴുക്കുപിടിച്ച ബനിയന്‍ ധരിച്ചാണ് നീരജിനെ ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. ഈ ചിത്രത്തിന് ഐഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. പിന്നാലെയെത്തി കാളിദാസിനുള്ള നീരജിന്റെ മറുപടിയും. നീ കുറച്ച് ഡ്രസ് മേടിച്ച് താടാ ഞാന്‍ ഇട്ടോളാം എന്നാണ് താരം മറുപടി നല്‍കിയത്. ഇരുവര്‍ക്കുമിടയിലെ ഈ സൗഹൃദസംഭാഷണമാണ് ഫോട്ടയ്ക്കപ്പുറം വൈറലായി മാറിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി