ചലച്ചിത്രം

ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍നിന്ന് ആറു സിനിമകള്‍, ഓള് ഉദ്ഘാടന ചിത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉദഘാടന ചിത്രമാവും. ഓള് ഉള്‍പ്പെടെ 22 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യധാരയില്‍ നിന്നുള്ള നാലു ചിത്രങ്ങളും പനോരമയില്‍ പ്രദര്‍ശിപ്പിക്കും.

ജയരാജിന്റെ ഭയാനകം, റഹീം ഖാദറിന്റെ മക്കന, എബ്രിഡ് ഷൈനിന്റെ പൂമരം, സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശേരിയുടെ ഈമയൗ എന്നിവയാണ് പനോരമയിലെ മറ്റു മലയാള ചിത്രങ്ങള്‍. മഹാനടി, ടൈഗര്‍ സിന്ദാ ഹെ, പദ്മാവത്, റാസി എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന മുഖ്യധാരാ സിനിമകള്‍. സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ റവാലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മലയാളത്തില്‍നിന്ന് മേജര്‍ രവി ജൂറിയില്‍ അംഗമായിരുന്നു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മറാത്തിയില്‍നിന്നുള്ള ഖര്‍വസ് ആണ് ഉദ്ഘാടന ചിത്രം. ആദിത്യ സുഹാസ് ജംഭാലെയാണ് സംവിധായകന്‍. മലയാളത്തില്‍നിന്ന് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത സോഡ് ഒഫ് ലിബര്‍ട്ടി, രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. മലയാളിയായ വിഎസ് സനോജിന്റെ ഹിന്ദി ചിത്രം ബേണിങ്,  ദീപ്തി ശിവന്റെ ഇംഗ്ലിഷ് ചിത്രം ഡീകോഡിങ് ശങ്കര്‍ എന്നിവയും ഇന്ത്യന്‍ പനോരമ വിഭാഗത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി