ചലച്ചിത്രം

അഡ്വാന്‍സ് വാങ്ങി മുങ്ങിയെന്ന് ചിമ്പുവിനെതിരെ നിര്‍മ്മാതാക്കളുടെ പരാതി ; 85.50 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  അരസന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അഡ്വാന്‍സ് വാങ്ങിയ ശേഷം മുങ്ങിയ  കേസില്‍ തമിഴ് നടന്‍ ചിമ്പു പിഴയടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 85.50 ലക്ഷം രൂപ പിഴയൊടുക്കാനാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്യുമെന്നും പലിശ സഹിതം നല്‍കുന്നതാണ് നല്ലതെന്നും കോടതി താരത്തിന് മുന്നറിയിപ്പ് നല്‍കി.

പാഷന്‍ സിനിമാസാണ് നടനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. 50 ലക്ഷം രൂപ മുന്‍കൂര്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ചിമ്പു നിര്‍മ്മാതാക്കളെ അറിയിക്കുകയായിരുന്നു.  ഇതോടെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ചിമ്പുവിന്റെ പ്രവര്‍ത്തി കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിര്‍മ്മാതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പലിശയടക്കം നല്‍കിയില്ലെങ്കില്‍ മൊബൈല്‍ ഫോണും വാഹനങ്ങളുമടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്