ചലച്ചിത്രം

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ: മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് മോഹൻലാൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്ന് നടൻ മോഹൻലാൽ. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രത്തോടെയാണ് മോഹൻലാലിന്റെ കുറിപ്പ്.

യു.എസിലെ മയോ ക്ലിനിക്കിൽ രണ്ട്ആഴ്ചത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നലെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രി മടങ്ങിവരുന്നതുവരെ ആർക്കും ചുമതല നൽകിയിട്ടില്ല. ഭരണകാര്യങ്ങളും മന്ത്രിസഭായോഗത്തിന്റെ അദ്ധ്യക്ഷസ്ഥാനവും മന്ത്രി ഇ.പി.ജയരാജൻ വഹിക്കും. ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെതെങ്കിലും പ്രളയം മൂലം യാത്ര മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി