ചലച്ചിത്രം

നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളിലെ പ്രമുഖ നടി പായല്‍ ചക്രവര്‍ത്തി ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൗത്ത് കൊല്‍ക്കത്ത കാരിയായ നടി ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്. ബുധനാഴ്ച രാവിലെ ഗാങ്‌ടോക്കിലേക്ക് പോകാനായിരുന്നു മുറിയെടുത്തത്. എന്നാല്‍ രാവിലെ ഹോട്ടല്‍ ബോയ് ചെന്ന് വിളിച്ചപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും ഡോര്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.  നിരവധി ബംഗാളി സിനിമയില്‍ അഭിനയിച്ചിട്ടുള്ള പായല്‍ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഈയിടെയാണ് നടി വിവാഹമോചിതയായത്. ഒരു കുട്ടിയുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്