ചലച്ചിത്രം

'തിരുവനന്തപുരത്തെ ആ ഹോട്ടല്‍ മുറിയില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടായിരുന്നു'; ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് രഞ്ജിത് ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ഹൊറര്‍ സിനിമയായിരുന്നു രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം. ഇതിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ രഞ്ജിത് ശങ്കര്‍. എന്നാല്‍ ഇപ്പോള്‍ രഞ്ജിത്തിന്റെ സിനിമ അല്ല ഒരു അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ അദൃശ്യമായ ഒരു ശക്തിയുടെ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടെന്നാണ് ഫേയ്‌സ്ബുക്കിലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്. 

'തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലില്‍ ഒരു ദിവസം രാത്രി ഞാന്‍ താമസിച്ചു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്നുവെച്ചാല്‍, എന്റെ മുറിയില്‍ ഏതോ ഒരു ശക്തിയുടെ സാന്നിധ്യമുണ്ടെന്ന തോന്നല്‍ എന്നിലുണ്ടായി. ആ രാത്രി മുഴുവന്‍. നിങ്ങള്‍ക്ക് ഇത് തമാശയായി തോന്നാം, പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്' രഞ്ജിത്ത് ശങ്കര്‍ കുറിച്ചു. 

രഞ്ജിത്ത്- ജയസൂര്യ കൂട്ടുകെട്ടില്‍ ഇരങ്ങിയ പ്രേതം സിനിമയും ഇതേ ആശയത്തില്‍ നിന്നുള്ളതായിരുന്നു. മൂന്ന് പേര്‍ നടത്തുന്ന റിസോര്‍ട്ടിലെ ഒരു മുറിയില്‍ പ്രേതത്തെക്കാണുന്നതും അവിടേക്ക് ജയസൂര്യയുടെ കഥാപാത്രമായ ജോണ്‍ ഡോണ്‍ബോസ്‌കോ വരുന്നതുമാണ് കഥ. എന്തായാലും ഇതേപോലെ ഒരു അനുഭവം സംവിധായകനുമുണ്ടായത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത