ചലച്ചിത്രം

'എന്റെ സിനിമകളെല്ലാം നിരോധിക്കണം, ആരും അവ കാണരുത്': ട്വിങ്കിള്‍ ഖന്ന 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മുന്‍ താരജോഡികളായ രാജേഷ് ഖന്ന-ഡിംപിള്‍ കപാഡിയയുടെ മകളും സൂപര്‍താരം അക്ഷയ് കുമാറിന്റെ ഭാര്യയുമാണ് ട്വിങ്കിള്‍ ഖന്ന. അഭിനയം ഉപേക്ഷിച്ച് എഴുത്തിലേക്ക് കടന്ന ഈ മുന്‍കാലതാരം തന്റെ അഭിനയകാലഘട്ടം പൂര്‍ണ്ണമായും മറക്കാനാണ് ആഗ്രഹിക്കുന്നത്. അല്‍ഷിമേഴ്‌സ് വന്ന് സിനിമാ കരിയര്‍ ഒരിക്കലും ഓര്‍മ്മിക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നുപോലും താനിടയ്ക്ക് ചിന്തിക്കാറുണ്ടെന്നാണ് ട്വിങ്കിളിന്റെ വാക്കുകള്‍. താന്‍ അഭിനയിച്ച സിനിമകളെല്ലാം നിരോധിക്കണമെന്നും, ആരും മേലില്‍ അവയൊന്നും കാണരുതെന്നും ട്വിങ്കിള്‍ പറഞ്ഞു. 

നടി എന്ന നിലയില്‍ താന്‍ ഒരു പരാജയമായതിനാലാണ് അവയെല്ലാം നിരോധിക്കണമെന്ന് നര്‍മ്മരൂപത്തില്‍ പറഞ്ഞതെന്ന് ട്വിങ്കിള്‍ പറഞ്ഞു. തന്റെ മൂന്നാം പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അഭിനയത്തെ സ്വയം പരിഹസിച്ചുകൊണ്ടുള്ള ട്വിങ്കിളിന്റെ ഈ അഭിപ്രായപ്രകടനം. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ് എന്നതാണ് ട്വിങ്കിളിന്റെ മൂന്നാം പുസ്തകം. മുമ്പ് മിസ് ഫണ്ണിബോണ്‍സ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മിസ് ഫണ്ണിബോണ്‍സ് പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍