ചലച്ചിത്രം

പ്രതിഫലം ദുരിതാശ്വാസത്തിന് നല്‍കി ദുല്‍ഖര്‍; കയ്യടി കടലിരമ്പമായി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ നടന്‍ ദുല്‍ഖര്‍ തനിക്ക്  കിട്ടിയ പ്രതിഫലം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ സഹായത്തിനായി നല്‍കി. നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. വമ്പന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു ദുല്‍ഖറിന്റെ പ്രഖ്യാപനം. പ്രഖ്യാപനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ശേഷം തിങ്ങികൂടിയ ആരാധകരെ സാക്ഷിയാക്കി ദുല്‍ഖര്‍ പ്രഖ്യാപിച്ചു. ഈ  ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചത്. വലിയ കയ്യടികളോടെയാണ് ആ പ്രഖ്യാപനത്തെ ആരാധകര്‍ ഏറ്റെടുത്തത്. 

തിങ്ങികൂടിയ ആരാധകരോട് അദ്ദേഹം പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. 'ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരിന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ'. ദുല്‍ഖര്‍ പറഞ്ഞ് നിര്‍ത്തിയതും. കയ്യടിയുടെ കടലിരമ്പവുമായിട്ടാണ് കരുനാഗപ്പള്ളി ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍