ചലച്ചിത്രം

'ലൂസിഫറിന്റെ ലൊക്കേഷനിലെ തിരക്കിന് കാരണം മോഹന്‍ലാല്‍ മാത്രമല്ല'; പൃഥ്വിരാജ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. അടുത്തിടെയാണ് ചിത്രീകരണം കാണാനെത്തിയവരുടെ ജനത്തിരക്കിന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ അതിന് മോഹന്‍ലാല്‍ മാത്രമല്ല കാരണം എന്നാണ് പൃഥ്വിരാജ് പറയുന്നത്. ആള്‍ക്കൂട്ടമുള്ള സീനാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അതാണ് വലിയ തിരക്കിന് കാരണമായതെന്നുമാണ് താരം പറയുന്നത്. 

'സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ലൂസിഫറിന്റെ ലൊക്കേഷനിലെ ജനത്തിരക്ക് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും എന്ന് കരുതുന്നു. അതിന്റെ കാരണം ഇതിലെ നായകന്‍ ലാലേട്ടന്‍ (മോഹന്‍ലാല്‍) ആയതുകൊണ്ട് മാത്രമല്ല. വലിയ ആള്‍ക്കൂട്ടമുള്ള സീനാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ലൂസിഫറിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇനി വരും കാലങ്ങളില്‍ നിങ്ങളുമായി പങ്കുവെക്കാം'പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിന്റെ സെറ്റില്‍ നിന്നുള്ള പൃഥ്വിരാജിന്റെ ലൈവിന് ഇടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

രണം സിനിമ കണ്ട് പ്രോത്സാഹനം തരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. സിനിമയെക്കുറിച്ച് അവകാശവാതങ്ങളൊന്നു ഉന്നയിച്ചിട്ടില്ലെന്നും മേക്കിങ്ങിലും അവതരണത്തിലുമെല്ലാം കുറച്ച് വ്യത്യസ്തത കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കുടുംബസമേതെ ചിത്രം കാണണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം