ചലച്ചിത്രം

സ്ഫടികം 2 വരുന്നു; അതിന്റെ ആവശ്യമില്ലെന്ന് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇപ്പോഴും ഈ ചിത്രം ആരാധകര്‍ക്ക് ആവേശമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് യുവ സംവിധായകന്‍ ബിജു. ജെ. കട്ടയ്ക്കല്‍. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം 2 ല്‍ പറയുന്നത്. എന്നാല്‍ ഫേയ്‌സ്ബുക്കിലൂടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇതിനെതിരേ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

യുവേഴ്‌സ് ലൈവിംഗ് ലി എന്ന ചിത്രമൊരുക്കിയ ബിജുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഫേയ്‌സ്ബുക്കിലെ സിനിമ ഗ്രൂപ്പിലൂടെയാണ് സംവിധായകന്‍ വിവരം പങ്കുവെച്ചത്. മോഹന്‍ലാലിന്റെ മകന്റെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിയുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സ്ഫടികത്തിലെ സില്‍ക്ക് സ്മിതയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്. ഹോളിവുഡ് നിര്‍മാണക്കമ്പനിയായ മൊമന്റം പിക്‌ചേഴ്‌സ് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. 

ആടുതോമ പറയുന്ന പ്രശസ്തമായ റെയ്ബാന്‍ ഡയലോഗിനോട് സാമ്യമുള്ള ഒരു സംഭാഷണവും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. 'ഇതന്റെ അപ്പന്‍ എനിക്ക് തന്ന റെയ്ബാന്‍ ഗ്ലാസ്... ഇനി ഒരിക്കല്‍ കൂടി നിന്റെ നിഴല്‍ എങ്കിലും ഇതില്‍ പതിഞ്ഞാല്‍ കഴുത്തു ഞാന്‍ വെട്ടും...'

എന്നാല്‍ ഈ വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗം ആവശ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകനെ ചീത്തവിളിക്കുന്നവരും നിരവധിയാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. അന്നു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ അതിന് ഭദ്രന്‍ തന്നെയാണ് തടയിട്ടത്. അത്തരമൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?