ചലച്ചിത്രം

'ചിത്രം മര്യാദയ്ക്ക് ഷൂട്ട് ചെയ്യണം, സംവിധാനത്തില്‍ ഇടപെടരുത്'; കങ്കണയെക്കൊണ്ട് കരാര്‍ എഴുതിപ്പിച്ച് സംവിധായിക

സമകാലിക മലയാളം ഡെസ്ക്

സിനിമ സംവിധായകന്റേതാണെന്നാണ് വയ്പ്പ്. എന്നാല്‍ അഭിനേതാക്കളും നിര്‍മാതാക്കളുമെല്ലാം സംവിധായകന്റെ അധികാര പരിധിയില്‍ കൈകടത്തും. ഇതിനെത്തുടര്‍ന്ന് പല പ്രശ്‌നങ്ങളും സിനിമ സെറ്റുകളില്‍ നടക്കാറുണ്ട്. ഇങ്ങനെ ഒരു ഇടപെടല്‍ മുന്‍ കൂട്ടി തടയാന്‍ ബോളിവുഡ് താരം കങ്കണയുമായി ഇതു സംബന്ധിച്ച് കരാറിലെത്തിയിരിക്കുകയാണ് സംവിധായിക അശ്വിനി അയ്യര്‍ തിവാരി. അഭിനയത്തിനിടെ സംവിധാനത്തില്‍ ഇടപെടരുത് എന്നാണ് കങ്കണയോട് അശ്വതി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

കങ്കണയെ നായികയാക്കി പങ്ക എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അശ്വനി അയ്യര്‍ തിവാരി. സിനിമ സുഗമമായി ചിത്രീകരിക്കുന്നതിനാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് അശ്വിനിയുടെ വിശദീകരണം. അഭിനയിക്കുന്ന ചിത്രങ്ങളില്‍ കങ്കണ അനാവശ്യമായി ഇടപെടുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനിയുടെ വിചിത്രമായ കരാര്‍. 

വിശാല്‍ ഭരദ്വാജ് ചിത്രമായ രംഗൂണ്‍, ഹന്‍സല്‍ മേത്തയുടെ സിമ്രാന്‍ എന്നീ സിനിമകളുടെ ചിത്രീകരണത്തില്‍ കങ്കണ ആവശ്യമില്ലാതെ ഇടപെട്ടുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്