ചലച്ചിത്രം

ആര്യയ്ക്ക് 46വയസ്സായത് അറിഞ്ഞെന്ന് ധര്‍മ്മജന്‍, 60-ാം പിറന്നാളിന്റെ ആശംസകള്‍ നേര്‍ന്ന് പിഷാരടി; ഇരുവര്‍ക്കും നന്ദിയറിയിച്ച് ആര്യയും(വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ന്മദിനം ആഘോഷിച്ച നടിയും അവതാരകയുമായ ആര്യയ്ക്ക് ഉഗ്രന്‍ പിറന്നാള്‍ ആശംസയാണ് സുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും നേര്‍ന്നത്. മൂവരും ഒന്നിച്ചെത്തുന്ന ടിവി പരിപാടിയിലെ സ്ഥിരം പതിവിന് പിറന്നാളാണെങ്കിലും മാറ്റമില്ല. കിട്ടുന്ന അവസരത്തിലൊക്കെ ആര്യയ്ക്കിട്ട് പാരപണിയുന്ന സ്ഥിരം രീതി ഇരുവരും കൈവിട്ടില്ല. ജന്മദിനത്തില്‍ ആര്യയ്ക്കായി ഒരു വീഡിയോ സന്ദേശമാണ് പിഷാരടിയും ധര്‍മ്മജനും ചേര്‍ന്ന് ഒരുക്കിയത്. 

ഹാപ്പി ബര്‍ത്ത് ഡോ ഗാനം ആലപിച്ച് ഇരുവരും ആരംഭിച്ച വീഡിയോയില്‍ ഗാനത്തിന് പിന്നാലെ ധര്‍മജന്റെ ഡയലോഗെത്തി. ആര്യയ്ക്ക് 46വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്ന് പറഞ്ഞ് ധര്‍മ്മജന്‍ പാരവെപ്പിന് തിരികൊളുത്തി. ശേഷം 60-ാം പിറന്നാളിന്റെ ആശംസ നേര്‍ന്ന് പിഷാരടിയും ഒപ്പം ചേര്‍ന്നു.

ഇരുവരും അയച്ചുനല്‍കിയ വീഡിയോ ആര്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. പ്രിയസൂഹൃത്തുക്കളില്‍ നിന്ന് ഇത്തരത്തില്‍ ആശംസ ലഭിച്ചതിന്റെ സന്തോഷം മറച്ചുവയ്ക്കാതെയാണ് ആര്യ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍