ചലച്ചിത്രം

'അയ്യോ പാവം ജീന്‍സ് ഇടാന്‍ മറന്നു പോയി'; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ജാന്‍വി കപൂറിന് നേരെ ട്രോള്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്


സ്ത്രധാരണത്തിന്റെ പേരില്‍ സിനിമ നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ അക്രമണത്തിന് ഇരയാകുക പതിവാണ്. ഇത്തവണ ട്രോള്‍ ആക്രമണം ജാന്‍വി കപൂറിനാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഉപദേശവും ചീത്തവിളിയുമായി ഓണ്‍ലൈന്‍ ആങ്ങളമാര്‍ എത്തിയത്. 

ജിമ്മില്‍ പരിശീലനത്തിന് എത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ പാപ്പരാസികളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തി. ജിമ്മില്‍ നിന്ന് ഇറങ്ങി കാറില്‍ കയറുന്നതായിരുന്നു ചിത്രം. ടീഷര്‍ട്ടിന്റെ ഇറക്കമുള്ള ഷോര്‍ട്‌സാണ് താരം ധരിച്ചിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണമാണ് ജാന്‍വിക്ക് എതിരേ നടക്കുന്നത്. 

അയ്യോ പാവം ജീന്‍സിടാന്‍ മറന്നു പോയി എന്നാണ് ചിലരുടെ കമന്റ്. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉപദേശിക്കുന്നവരുമുണ്ട്. ഇതിന് മുന്‍പ് ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരില്‍ താരം ട്രോള്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍