ചലച്ചിത്രം

വിധിക്ക് പിന്നാലെ രോഗക്കിടക്കയില്‍ നിന്ന് മാധവന്‍ വിളിച്ചു; വിശ്രമിക്കാന്‍ നമ്പി നാരായണന്റെ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍, ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ നിയമപോരാട്ടത്തിന് പരമോന്നത കോടതിയില്‍ വിജയം നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായി നമ്പി നാരായണന് ഒരു ഫോണ്‍ കോള്‍ എത്തി. അത് നടന്‍ മാധവന്റെതായിരുന്നു. പറയാന്‍ വാക്കുകളില്ല. വിധിയില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു മാധവന്റെ വാക്കുകള്‍. സംസാരത്തിനിടയില്‍ ചികിത്സയിലായിരുന്നെന്ന് പറഞ്ഞ മാധവനോട് നന്നായി വിശ്രമിക്കു എന്ന് നമ്പി നാരായണന്റെ മറുപടി. ഇരുവരുടെയും സംസാരം ഏറെ നേരം നീണ്ടു. സിനിമയുടെ പോസ്റ്റര്‍ മുംബൈയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് കോടതി വിധി വന്നത്.

നമ്പിനാരായണന്റെ ജീവിത കഥ സിനിമായാവുകയാണ്. ജീവിതത്തില്‍ ഒരുപാട് അഗ്നി പരീക്ഷണങ്ങള്‍ നേരിട്ട നമ്പി നാരായണനെ സ്‌ക്രീനില്‍ എത്തിക്കുന്നത് മാധവനാണ്. സംഭവബഹുലമായ ജീവിതം സംവിധാനം ചെയ്യുന്നത് ആനന്ദ് മഹാദേവനാണ്.  ബിഗ് ബജറ്റില്‍ ഹിന്ദിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒരുങ്ങുന്നത്.ആനന്ദ് മഹാദേവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 

നമ്പിനാരായണന്‍ എഴുതിയ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. പുസ്തക പ്രകാശനവേളയില്‍ മാധവനും പങ്കെടുത്തിരുന്നു. തന്റെ അനുഭവങ്ങള്‍ തിരിച്ചറിയാന്‍ സിനിമ വഴിയൊരുക്കിയാല്‍ അത് വലിയ കാര്യമാകുമെന്ന് നമ്പിനാരായണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍