ചലച്ചിത്രം

അവനൊപ്പം നയന്‍സ് സുവര്‍ണക്ഷേത്രത്തില്‍;വീഡിയോയും ചിത്രങ്ങളും വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുവര്‍ണക്ഷേത്രത്തിലെത്തിയ നയന്‍താരയുടെയും വിഘ്‌നേഷ് ശിവനും ഒരുമിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിഘ്‌നേഷിനൊപ്പം അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.

നയന്‍താര ലൈവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്.  സുവര്‍ണക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഗ്‌നേഷും ചേര്‍ന്ന് ഗുരുദ്വാരയിലെ ലാംഗാറില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയും ഇക്കൂട്ടത്തില്‍പ്പെടുന്നു.

സെപ്റ്റംബര്‍ 18ന് വിഗ്‌നേഷിന്റെ പിറന്നാളാണ്. ഇതിന് മുന്നോടിയിട്ടാണ് താരങ്ങളുടെ ക്ഷേത്ര സന്ദര്‍ശനം. നേരത്തെയും നയന്‍താര സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. നയന്‍താരയും  വിഗ്‌നേഷ് ശിവനും ഉടന്‍ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

 
ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും, നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു