ചലച്ചിത്രം

ഓട്ടോ മറിഞ്ഞ് ഹരിശ്രീ അശോകന് പരിക്ക്‌; അപകടം സിനിമ ഷൂട്ടിങ്ങിനിടെ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി; സിനിമ ചിത്രീകരണവേളയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഹരിശ്രീ അശോകന് പരുക്ക്. കാക്കനാട്ടേ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഹരിശ്രീ അശോകന്‍ തന്നെ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. പരുക്ക് ഗുരുതരമല്ല. 

ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍ എടുക്കുന്നതിനിടയില്‍ ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്. ആ സമയത്ത് ബിനു, അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത്ത് എന്നിവര്‍ ഓട്ടോയിലുണ്ടായിരുന്നു. എല്ലാവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെ അവര്‍ ആശുപത്രി വിട്ടു. 

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ് കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഈ മാസം പത്തിനാണ്  ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)