ചലച്ചിത്രം

പത്തു വയസ്സുകാരി ധുനുവിന്റെ കഥ ഓസ്‌കറിലേക്ക്; വില്ലേജ് റോക്‌സ്റ്റാര്‍സ് ഓസ്‌കറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌കര്‍ 2019ലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്‌സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) നിയമിച്ച ഓള്‍ ഇന്ത്യ ജൂറിയാണ് വില്ലേജ് റോക്‌സ്റ്റാര്‍സ് ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. ജൂറി ചെയര്‍മാനായ കന്നഡ നിര്‍മാതാവ് രാജേന്ദ്ര സിങ് ബാബു പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു. 

അസമിലെ ഛായ്ഗാവ്‌ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തമായി ഒരു ഗിറ്റാര്‍ സ്വപ്നം കാണുന്ന പത്തു വയസ്സുകാരി ധുനുവിന്റെയും അമ്മയുടെയും കഥപറയുന്ന ചിത്രമാണ് വില്ലേജ് റോക്‌സ്റ്റാര്‍സ്. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ ചിത്രം. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തിലും 2018ലെ മുംബൈ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 

തന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ മാന്‍ വിത് ദി ബൈനോക്കുലറിന്റെ ചിത്രീകരണത്തിനിടെയാണ് കുറച്ച് ആണ്‍കുട്ടികള്‍ തെര്‍മോക്കോളില്‍ തീര്‍ത്ത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് സ്‌റ്റേജിലെ സംഗീത പരിപാടി അവതരിപ്പിക്കുന്നതായി അഭിനയിക്കുന്നത് റിമ കണ്ടത്. ഇത് കണ്ട് ആകൃഷ്ടയായ റിമ ഇവരെ വെച്ച് സിനിമ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ഇലക്ട്രോണിക് ഗിറ്റാര്‍ സ്വന്തമാക്കാനുള്ള ധനു എന്ന പത്തുവയസ്സുകാരിയുടെ സ്വപ്നമാണ് സിനിമയുടെ ഇതിവൃത്തം. മൂന്നര വര്‍ഷം എടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത്. ഷൂട്ടിംഗ് 150 ദിവസം നീണ്ടു നിന്നു. സംവിധാനം, രചന, നിര്‍മാണം, ചിത്രസംയോജനം, ഛായാഗ്രഹണം അങ്ങനെ സമസ്ത മേഖലകളിലും റിമ ദാസ് എന്ന ഒരാള്‍ മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍