ചലച്ചിത്രം

സല്‍മാന്‍ ബോക്‌സ്ഓഫീസില്‍ നേടുന്ന 500കോടി വിജയം ഒരു നടിക്കും ഒരിക്കലും നേടാനാവില്ല; പ്രതിഫല വിഷയത്തില്‍ പ്രതികരിച്ച് കജോള്‍ 

സമകാലിക മലയാളം ഡെസ്ക്

ല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ ബാക്‌സ്ഓഫീസില്‍ സൃഷ്ടിക്കുന്ന 500കോടിയുടെ ബിസിനസ് ഒരു നടിക്കും നേടാനാകില്ലെന്ന് ബോളിവുഡ് നടി കജോള്‍. റിലീസിനൊരുങ്ങുന്ന ഹെലിക്കോപ്റ്റര്‍ ഏല എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചരണങ്ങള്‍ക്കിടെയാണ് താരത്തിന്റെ ഈ അഭിപ്രായപ്രകടനം. പ്രതിഫല വിഷയത്തെക്കുറിച്ച് ഹിന്ദി ചലച്ചിത്ര രംഗത്തെ നടിമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഇതേക്കുറിച്ചുള്ള കജോളിന്റെ പ്രതികരണം.

''പ്രതിഫല വിഷയം കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായിട്ടാണ്. ഇക്കാര്യത്തില്‍ ലിംഗവ്യത്യാസം കാണിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ അതിന്റെ കാരണവും മനസ്സിലാക്കേണ്ടതുണ്ട്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ ബാക്‌സ് ഓഫീസില്‍ സൃഷ്ടിക്കുന്ന 500കോടിയുടെ ബിസിനസ് ഒരു നടിക്കും നേടാനാകില്ല. ഇക്കാലങ്ങളിലുടനീളം നടിമാര്‍ സിനിമയുടെ വിജയത്തില്‍ അവിഭാജ്യ ഘടകം തന്നെയായിരുന്നു, പക്ഷെ എന്തുതന്നെയായാലും സിനിമ ഒരു ബിസിനസ്സാണ്', കജോള്‍ പറഞ്ഞു. 

അടുത്തിടെയായി സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങളോട് പ്രേക്ഷകര്‍ കൂടുതല്‍ സ്വീകാര്യത പ്രകടപ്പിക്കുന്നുണ്ടെന്നും കഹാനി, റാസി തുടങ്ങിയ ചിത്രങ്ങള്‍ കാണാന്‍ തീയറ്ററിലേക്കെത്തുന്നത് കാണാമെന്നും കജോള്‍ പറഞ്ഞു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ എടുക്കാന്‍ ഈ രംഗത്തുള്ളവര്‍ തയ്യാറാകുന്നത് ഇത്തരം സിനിമകള്‍ സ്വീകരിക്കപ്പെടുന്നുണ്ടെന്നും സാമ്പത്തികമായി പ്രശ്‌നമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ