ചലച്ചിത്രം

'എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി'; പൃഥ്വിരാജിന് അഹങ്കാരവും ജാഡയുമാണെന്ന് പറയുന്നവർക്ക് ബാലയുടെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ടൻ‌ പൃഥ്വിരാജിനെതിരെ ഉന്നയിക്കപ്പെടുന്ന സ്ഥിരം ആരോപണമാണ് താരത്തിന് അഹങ്കാരവും ജാഡയുമാണെന്നൊക്കെ. ഇത്തരം ആരോപണങ്ങൾക്ക് പൊതുവെ അമിതശ്രദ്ധ നൽകാത്ത താരമാണ് പൃഥ്വിരാജെങ്കിലും താരത്തിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മറ്റൊരു നടൻ. പൃഥ്വിക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ബാലയാണ് പ്രിയ സുഹൃത്തിനായി രം​ഗത്തെത്തിയിരിക്കുന്നത്.

"പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ മറ്റുള്ളവർ പറയുന്നതു കേട്ടിട്ടുണ്ട്. അവൻ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്. എന്നാൽ അവൻ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്. അവൻ കള്ളം പറയില്ല, സത്യങ്ങൾ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി", ബാല പറഞ്ഞു. 

തന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നം വന്നപ്പോൾ ഒപ്പം നിന്നത് പൃഥ്വിരാജാണെന്നും താരം പറഞ്ഞു. ‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവർഷം കഴിഞ്ഞപ്പോൾ അതുപോലെയൊക്കെ സംഭവിക്കുകയും ചെയ്തു. ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് താരത്തിന്റെ ഈ അഭിപ്രായപ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി