ചലച്ചിത്രം

മൂന്നുകോടി ചെലവില്‍ ഐഎഫ്എഫ്‌കെ നടത്തും; ഉദ്ഘാടന ചടങ്ങ് ഒഴിവാക്കും, ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും: മുഖ്യമന്ത്രിയുടെ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ മേള നടത്താനാണ് മുഖ്യമന്ത്രി അനമതി നല്‍കിയിരിക്കുന്നത്. മേള സംഘടിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി പണം കണ്ടെത്തണമെന്നാണ് നിര്‍ദേശം. പ്രളയശേഷം നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഐഎഫ്എഫ്‌കെ, സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങി സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പുറത്തിറങ്ങിയ പൊതുഭരണവകുപ്പിന്റെ ഉത്തരവിന് എതിരെ മന്ത്രിസഭാഗംങ്ങള്‍ തന്നെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കലോത്സവം മൂന്നുദിവസമായി ചുരുക്കി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര മേളയും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

6കോടിരൂപയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഐഎഫ്എഫ്‌കെ നടത്താനായി അനുവദിച്ചത്. ഇത്തവണ മൂന്നുകോടി രൂപയ്ക്ക് മേള നടത്താമെന്ന് ചലച്ചിത്ര അക്കാദമി ബദല്‍ നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. 

ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുക,ഡെലിഗേറ്റ് ഫീസ് കൂട്ടുക, മറ്റ് സ്‌പോണ്‍സര്‍മാരില്‍ നിന്ന് പണം കണ്ടെത്തുക, രാജ്യാന്തര ജ്യൂറികളെ ഒഴിവാക്കുക,മേളയിലെ ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളാണ് അക്കാദമി മുന്നോട്ടുവച്ചത്. മേളയുടെ തീയതിയും മറ്റും തീരുമാനിക്കാന്‍ സാസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അക്കാദമി അംഗങ്ങളുമായി 26ന് ചര്‍ച്ച നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി